 
പത്തനംതിട്ട : ജില്ലാ കഥകളിമേളയുടെ നാലാം ദിവസം കോട്ടയത്തു തമ്പുരാന്റെ ബകവധം കഥ അവതരിപ്പിച്ചു. ബാലേ വരിക നീ ........................ എന്ന ഭീമന്റെ ഹിഡിംബിയോടുള്ള ശൃംഗാരപ്പദത്തോടെയാണ് കഥ തുടങ്ങിയത്. പച്ചവേഷങ്ങൾക്ക് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന പാടി എന്ന രാഗത്തിലാണ് ഇതിലെ അവസാന ഖണ്ഡം ചിട്ട ചെയ്തിരിക്കുന്നത്.
കഥകളി ആചാര്യൻ കലാമണ്ഡലംഗോപിയാശാന്റെ ശിഷ്യൻ കലാമണ്ഡലം പ്രവീൺ ഭീമനായി രംഗത്തു വന്നു. കലാമണ്ഡലം ഹരികൃഷ്ണൻ (ലളിത), കലാമണ്ഡലം നവീൻ (ഘടോൽകചൻ), കലാമണ്ഡലം വിഷ്ണുമോൻ (ഭീമൻ 2), കലാമണ്ഡലം ഹരികൃഷ്ണൻ (കുന്തി), കലാമണ്ഡലം ഹരിമോഹൻ (ബ്രാഹ്മണൻ), കലാമണ്ഡലം ശിബി ചക്രവർത്തി (ബകൻ), കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം വിശ്വാസ്, സദനം സായി കൃഷ്ണൻ (സംഗീതം), കലാമണ്ഡലം ശ്രീവിൻ, കലാമണ്ഡലം സുധീഷ്, നാട്യഭാരതി മഹാദേവൻ (ചെണ്ട), ആർ. എൽ. വി. സുദേവ വർമ്മ, കലാമണ്ഡലം അഖിൽ (മദ്ദളം), കലാനിലയം വിഷ്ണു, കലാമണ്ഡലം സുധീഷ് (ചുട്ടി) ഇവർ അരങ്ങിലെത്തി.
കളിയരങ്ങിൽ ഇന്ന് ദക്ഷയാഗം