21-sob-km-abraham
കെ. എം. ഏബ്രഹാം

ഇലന്തൂർ: പുത്തേത്ത് കോട്ടയ്ക്കുപുറത്ത് കെ. എം. ഏബ്രഹാം (റിട്ട. അദ്ധ്യാപകൻ - 97) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 12ന് ഇലന്തൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ പരേതയായ തങ്കമ്മ കുമ്പളാംപൊയ്ക ഇടമല കുടുംബാംഗമാണ്. മക്കൾ: സോമൻ (സീനായ് സ്റ്റുഡിയോ ഇലന്തൂർ), ജോൺസ് ഏബ്രഹാം (റിട്ട. പ്രൊഫ. മാർത്തോമാ കോളേജ്, തിരുവല്ല), ഔസേഫ് ഏബ്രഹാം (റിട്ട. അദ്ധ്യാപകൻ, എം. ടി. എച്ച്. എസ്സ്. എസ്. പത്തനംതിട്ട), പ്രസാസ് (സീനായ് സ്റ്റുഡിയോ ഇലന്തൂർ). മരുമക്കൾ: മേരിക്കുട്ടി മാത്യു, ഡോ. എലിസബത്ത് തോമസ് (റിട്ട. പ്രൊഫ. സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), ഗ്രെയ്‌സ് സാമുവൽ (അദ്ധ്യാപിക, എം. ടി. എച്ച്. എസ്. എസ്. പത്തനംതിട്ട), സെറീന ഏബ്രഹാം കെ. (അദ്ധ്യാപിക, എം. ടി. വി. എച്ച്. എസ്. എസ്. കുന്നം).