അങ്ങാടി : സ്വയം പര്യാപ്ത വീടും നാടും ലക്ഷ്യമാക്കിയുള്ള ജനരക്ഷാ മൂവ്‌മെന്റിന്റെ എന്റെ ഭൂമി എന്റെ അഭിമാനം പദ്ധതിക്ക് അങ്ങാടിയിൽ തുടക്കമായി. സംസ്ഥാനപ്രസിഡന്റ് ബെന്നി പുത്തൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. തമ്പി പതാലിൽ അദ്ധ്യക്ഷത വഹിച്ചു. വിത്തു നടീൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പാണ്ടിയത്ത് നിർവഹിച്ചു. ബാബു ഗോപാലൻ, ഗോപാലകൃഷ്ണൻ നായർ,അജി വകയർ,സജി പഴമണ്ണിൽ,വർഗീസ് മത്തായി, മനോജ് കുമാർ കോന്നി, തോമസ് മാമ്മൻ, ഡോ. മാമ്മൻ മത്തായി,കൊച്ചുമോൻ കുറുന്തോട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ-തമ്പി പതാലിൽ( പ്രസിഡന്റ് ), ഏബ്രഹം തോമസ് (വൈസ് പ്രസിഡണ്ട് ),കൊച്ചു മോൻ കുറുന്തോട്ടിക്കൽ (സെക്രട്ടറി) മാനച്ചൻ അങ്ങാടി(ജോയിന്റ്.സെക്രട്ടറി,) കുഞ്ഞുമോൻ പാണ്ടിയത്ത്(ട്രഷറാർ)..