മലയാലപ്പുഴ: ദേവീക്ഷേത്രത്തിലെ ഉത്സവം 23ന് കൊടിയേറി മാർച്ച് 5ന് ആറാട്ടോടുകൂടി സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ഉത്സവം നടക്കുന്നത്. മലയാലപ്പുഴ പൊങ്കാല ഇത്തവണ പണ്ടാര അടുപ്പിൽ മാത്രമായി ക്രമീകരിച്ചിരിക്കുകയാണ്. 23ന് രാവിലെ 9ന് തന്ത്രി അടിമുറ്റത്ത് മഠം പരമേശ്വര ഭട്ടതിരിപ്പാട് പണ്ടാര അടുപ്പലേക്ക് ദീപം പകരും. വൈകിട്ട് 7:10നും 7:30നും മദ്ധ്യേകൊടിയേറ്റ്. തുടർന്ന് 11 ദിവസത്തെ ഉത്സവം ക്ഷേത്രാചാരപ്രകാരമുള്ള പ്രകാരമുള്ള ചടങ്ങുകൾ മാത്രമായിട്ടാവും നടക്കുക. മാർച്ച് 4ന് നടക്കുന്ന പള്ളവേട്ടയിലും, 5ന് നടക്കുന്ന ആറാട്ടിലും ക്ഷേത്രത്തിന് പുറത്ത് പറ വഴിപാടുകൾ സ്വീകരിക്കുന്നതല്ല. ആറാട്ട് ഘോഷയാത്രയിൽ ഇത്തവണ താലപ്പൊലി, വാദ്യമേളങ്ങൾ,ഫ്‌ളോട്ടുകൾ എന്നിവ ഉണ്ടാകില്ല.