പന്തളം: പന്തളം തെക്കേക്കര പഞ്ചായത്ത് പാറകര വാർഡിൽ കർഷകനെ കാട്ടുപന്നി ആക്രമിച്ചു. ഉഷാസദനം വീട്ടിൽ ഭാസ്‌കരനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടിന് വയലിൽ കൃഷിപ്പണി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കുകളോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.