
അയിരൂർ : ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്തു കഴിഞ്ഞ അഞ്ചു ദിവസമായി നടന്നു വന്ന കഥകളിമേള സമാപിച്ചു. നാല് കോട്ടയം കഥകൾക്കു പുറമേ ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗവും അരങ്ങേറി.കേരളത്തിലെ നൂറ്റമ്പതിൽപ്പരം യുവ കലാകാരന്മാരാണ് ഇക്കുറിമേളയിൽ പങ്കെടുത്തത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം സാറ തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരിഡോ. ജോസ് പാറക്കടവിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽരാജ്, ട്രഷറാർ സഖറിയ മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദക്ഷയാഗം കഥകളി അവതരിപ്പിച്ചു. കലാമണ്ഡലം ആദിത്യൻ (ദക്ഷൻ), കലാമണ്ഡലം വിഷ്ണുമോൻ (ദക്ഷപത്‌നി), കലാമണ്ഡലം പ്രവീൺ (സതി), കലാമണ്ഡലം ഹരിമോഹൻ (വൃദ്ധ ബ്രാഹ്മണൻ), കലാമണ്ഡലം അരുൺ രാജ് (ശിവൻ), കലാമണ്ഡലം ഹരികൃഷ്ണൻ (ഇന്ദ്രൻ), കലാമണ്ഡലം ഹരിമോഹൻ (ദധീചി), കലാമണ്ഡലം അഖിൽ (വീരഭദ്രൻ), കലാമണ്ഡലം വിഷ്ണുമോൻ (ഭദ്രകാളി), കലാമണ്ഡലം ഹരിമോഹൻ (പൂജാ ബ്രാഹ്മണൻ), കലാമണ്ഡലം ഹരികൃഷ്ണൻ (പരികർമ്മി), കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ, സദനം വിവേക് (സംഗീതം), കലാമണ്ഡലം ശ്രീഹരി, കലാമണ്ഡലം ശ്രീവിൻ, നാട്യഭാരതി മഹാദേവൻ (ചെണ്ട), ആർ. എൽ. വി. സുദേവ വർമ്മ, കലാമണ്ഡലം അഖിൽ (മദ്ദളം), കലാമണ്ഡലം വൈശാഖ് (ചുട്ടി) എന്നിവർ പങ്കെടുത്തു.