മല്ലപ്പള്ളി : വെണ്ണിക്കുളം വലിയതോടിന് കുറുകെ വെട്ടിക്കൽ - പഴയ പോസ്റ്റ് ഓഫീസ് പടി പാലത്തിന് സംസ്ഥാന സർക്കാർ ആസ്തിവികസന പദ്ധതി പ്രകാരം 45.60 ലക്ഷം രൂപ അനുവദിച്ചു.റാന്നി - തിരുവല്ല റോഡിൽ നിന്ന് കോട്ടയം റോഡിലെത്താനുള്ള ബൈപ്പാസായി ഈ റോഡിനെ ഉപയോഗപ്പെടുത്താം. ആറ് മീറ്റർ വീതിയിൽ 6 സ്പാനുകളിലാണ് പാലം നിർമ്മിക്കുന്നത്. വെണ്ണിക്കുളം പോളീടെക്‌നിക്ക്, കോമളം, പുറമറ്റം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെണ്ണിക്കുളം ജംഗ്ഷനിൽ എത്താതെ യാത്രചെയ്യാനാകും എന്നതിനാൽ വെണ്ണിക്കുളത്തെ ഗതാഗതകുരുക്കിന് പരിഹാരമാകും. സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ചതിനാൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുവാൻ അഡ്വ.മാത്യു ടി തോമസ് എം.എൽ.എ നിർദ്ദേശം നൽകി.