കൊക്കാത്തോട് : എസ്.എൻ.ഡി.പിയോഗം കൊക്കാത്തോട് 1478 -ാം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23,24 തീയതികളിൽ നടക്കും. 23ന് വൈകിട്ട് 4.30ന് ശാഖാ പ്രസിഡന്റ് എൻ. സത്യാനന്ദൻ പതാക ഉയർത്തും. 24ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് ഗുരുപൂജ, 8ന് ഗുരുഭാഗവത പാരായണം, 2.30ന് പഠനക്ളാസ്, നയിക്കുന്നത് വി.എൻ.മോഹൻദാസ്, 4ന് പൊതുസമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് ഇന്ദിരാഭായി അദ്ധ്യക്ഷയായിരിക്കും. അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം വി.കെ.രഘു മുഖ്യപ്രഭാഷണം നടത്തും.