അടൂർ : ജില്ല 27ന് സമ്പൂർണ സ്വാന്തന പരിചരണ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി അടൂർ മദർ തെരേസാ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പെരിങ്ങനാട് തെക്ക് സോണിന്റെ പരിധിയിൽ വരുന്ന പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ 13,14,16,17,18 വാർഡുകളിലെ കിടപ്പു രോഗികളുടെ പരിചരണ ചുമതല മദർ തരേസാ പാലിയേറ്റിവ് സൊസൈറ്റി ഏറ്റെടുത്തുള്ള സോണൽ തലപ്രഖ്യാപനം നടത്തി. പൊതുസമ്മേളനം സൊസൈറ്റി പ്രസിഡന്റ് അഡ്വ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ആശാ വർക്കേഴ്സിനെ കെ.കുമാരനും പാലിയേറ്റീവ് വാളന്റിയേഴ്സിന്റെ അഡ്വ.എസ്.ഷാജഹാനും ആദരിച്ചു. സ്വാന്തന പരിചരണ സമ്മതപത്രം ബ്ലോക്ക് പഞ്ചായത്തഗം പി.ബി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, പഞ്ചായത്തഗങ്ങളായ ലതാ ശശി, ആശാഷാജി, സണ്ണി ജോൺ എന്നിവർ ഏറ്റുവാങ്ങി . ജി.കൃഷ്ണകുമാർ, എ.ടി.രാധാകൃഷ്ണൻ, അഡ്വ.ഡി.ഉദയൻ, ഇന്ദിര കുട്ടിയമ്മ,സോണൽ സെക്രട്ടറി ‌എ.ആർ ജയകൃഷ്ണൻ, പ്രസിഡന്റ് പി.വി. തോമസ് എന്നിവർ പങ്കെടുത്തു.