കല്ലൂപ്പാറ: പഞ്ചായത്തിലെ 2021-22 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് റജി ചാക്കോ വാക്കാൽ അവതരിപ്പിച്ചു. 77861363 രൂപ വരവും 77036473 രൂപ ചെലവും 824890 രൂപ നീക്കി ബാക്കിയുള്ള ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കും ക്ഷീര മേഖലയ്ക്കും മൃഗസംരക്ഷണ മേഖലക്കുമായി 41 ലക്ഷം രൂപയും,കുടിവെള്ള പദ്ധതിക്ക് 28 ലക്ഷം രൂപയും, ഭവന പദ്ധതിക്ക് മൊത്തം തുകയുടെ 20ശതമാനവും , റോഡ് അറ്റകുറ്റപ്പണിക്ക് 60 ലക്ഷം രൂപയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതി എസ്, ബെൻസി അലക്‌സ്, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, മനു.ടി..ടി, ഗീത ശ്രീകുമാർ, ലൈസാമ്മ സോമർ ,മോളിക്കുട്ടി ഷാജി, സെക്രട്ടറി ബിന്നി ജോർജ്, അക്കൗണ്ടന്റ് ബിനു വി കെ എന്നിവർ പ്രസംഗിച്ചു.