വെള്ളപ്പാറ: എസ്.എൻ.ഡി.പി യോഗം 4675 നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാവാർഷികം 27ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 5: 5ന് പതാകയുയർത്തൽ, 5.15 ന് നിർമ്മാല്യദർശനം, 5:30ന് അഭിഷേകം, 6ന് അഷ്ടദ്യവ്യ മഹാഗണപതിഹോമം, 6:30ന് ഉഷപൂജ, 8ന് പന്തീരടിപൂജ, 9:30 ന് നവകം, പഞ്ചഗവ്യം, കലശപൂജ, പുഷ്പാജ്ഞലി, സമൂഹപ്രാർത്ഥന, 6 ന് ദീപാരാധന.