22-prathishedam
ഇന്ധനവില വർദ്ധനവിനെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വികോട്ടയം വില്ലേജ് കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

വി കോട്ടയം: സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന വിധത്തിലും സമസ്ത മേഖലയെയും സ്തംഭിപ്പിക്കുകയും ചെയ്യുംവിധം ക്രമാതീതമായ ഇന്ധന വില വർദ്ധനവിനെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വികോട്ടയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.സ്വകാര്യ എണ്ണകമ്പനികളെ നിയന്ത്രിച്ചും, കേന്ദ്രസംസ്ഥാന സർക്കാരുകൾ നികുതി കുറച്ചും എണ്ണവില വർദ്ധന എണ്ണവിലകുറച്ച് ജനങ്ങളെ സഹായിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ ധർണ ഉദ്ഘാടനം ചെയ്തു. ഇ.എം ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രസീത രഘു, ആർ ജ്യോതിഷ്, ബാബു സി.എസ്, രഞ്ജിനിശ്രീകുമാർ,ബിനോയ് കെ.ഡാനിയേൽ സുന്ദർരാജ്, ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.