തിരുവല്ല: എസ്.എൻ.ഡി.പി യോഗം ഓതറ 350 ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ അഞ്ചാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് മുതൽ 24 വരെ നടക്കും. ഇന്ന് രാവിലെ 9 30ന് തൃക്കൊടിയേറ്റ് ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശാഭിഷേകം, മഹാഗുരുപൂജ തുടങ്ങിയ ചടങ്ങുകളോടെ ഉത്സവം 24 ന് സമാപിക്കും.