temple
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ചുറ്റുവിളക്കിന്റെ ഉദ്ഘാടനം വെൺപാല കെ.പി.വിജയൻ നിർവ്വഹിക്കുന്നു

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പെരിങ്ങര കരക്കാരുടെ നേതൃത്വത്തിൽ ചുറ്റുവിളക്ക് തെളിച്ചു. ഉദ്ഘാടനം വെൺപാല കെ.പി വിജയൻ നിർവഹിച്ചു. തുടർന്ന് കരപ്രതിനിധികളുടെ നേതൃത്വത്തിൽ നാമജപത്തോടെ ഭക്തജനങ്ങൾ ചേർന്ന് ക്ഷേത്രത്തിന് ചുറ്റുമുള്ള വിളക്കുകൾ തെളിയിച്ച ശേഷം ദീപാരാധന നടന്നു. ചന്ദ്രശേഖരൻ കാരകത്ത്, ബി മഹേഷ് കുമാർ, സന്തോഷ് കിഴക്കേ മഠം, മധു ഒട്ടത്തിൽ, അഭിജിത്ത് പേരകത്ത് എന്നിവർ നേതൃത്വം നൽകി.