 
പത്തനംതിട്ട : മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സീനിയർ വൈദികനും മൽപാനുമായ പത്തനംതിട്ട രൂപതാംഗം ഫാ. ഗീവർഗീസ് ചേടിയത്ത് (76) നിര്യാതനായി. അതിരുങ്കൽ ചേടിയത്ത് കുടുംബാംഗമാണ്. പത്തനംതിട്ട രൂപതയുടെ ചാൻസിലർ, മൈനർ സെമിനാരിയിലെ ആദ്ധ്യാത്മിക പിതാവ് എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. നൂറിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിവിധ മേജർ സെമിനാരികളിൽ അധ്യാപകനായിരുന്നു. മാതാപിതാക്കൾ : പരേതനായ സി.ജി. ഡാനിയേൽ, സാറാമ്മ. സഹോദരങ്ങൾ: ലീലാമ്മ, മത്തായി, തങ്കച്ചൻ, തങ്കമ്മ, ഫാ. തോമസ് ചെടിയത്ത്. ഒ. ഐ. സി., സൂസമ്മ, സാംകുട്ടി. ഫാ. ഡാനിയേൽ മണ്ണിൽ ഒ. ഐ. സി. സഹോദരീപുത്രനാണ്. സംസ്‌കാരം പിന്നീട്.