പത്തനംതിട്ട: ലോക്ക് ഡൗൺ കാലത്തും ശ്രീനാരായണ സന്ദേശങ്ങൾക്ക് കാലികപ്രസക്തിയും ഊർജ്ജവും നിറച്ച് എസ്.എൻ.ഡി.പി യോഗത്തിന് കരുത്ത് പകർന്ന പോഷക സംഘടനയാണ് ശ്രീ നാരായണ എംപ്‌ളോയ്‌സ് ഫോറമെന്ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ. ശ്രീനാരായണാഎംപ്‌ളോയിസ് ഫോറം യൂണിയൻ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വപ്നപദ്ധതിയായ സമുദായാംഗങ്ങൾ സിവിൽസർവീസിൽ എത്തുക പദ്ധതിക്ക് സഹായം നൽകിയത് ഫോറമായിരുന്നു എന്നും അദ്ദേഹംപറഞ്ഞു.
യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. കേന്ദ്രസമിതി സെക്രട്ടറി ഡോ.വി.ശ്രീകുമാർ സംഘടനാ സന്ദേശം നൽകി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിലർമാരായ രണേഷ്, സജി നാഥ്, സലിം കുമാർ,ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് അനിലാ അടിമുറിയിൽ, ഫോറം യൂണിയൻ പ്രസിഡന്റ് എം.ടി.രാജാഭാസ്, സെക്രട്ടറി സുദീപ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട യൂണിയന് കീഴിൽ ശ്രീനാരായണ എംപ്‌ളോയിസ്‌ഫോറത്തിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സി.കെ.സജീവ് (പ്രസിഡന്റ് ), സുധീഷ്, പ്രിയ സേനൻ (വൈസ് പ്രസിഡന്റുമാർ ) ബി.സുധീപ് (സെക്രട്ടറി), അനിൽ പാറയിൽ, പ്രിയ കെ ( ജോയിന്റ് സെക്രട്ടറിമാർ), ബിജു (ട്രഷറർ), എം.ടി.രാജാഭാസ് (യോഗനാദം കോഡിനേറ്റർ), വിഷ്ണു സലിം കുമാർ, അജേഷ് കുമാർ, പ്രേം, അജിത്ത്കുമാർ, സന്തോഷ്, അനിൽ കുമാർ, സുനിൽ (എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.