പന്തളം: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളനട ഉള്ളന്നൂർ തെക്കുംമുറിയിൽ കുട്ടാപ്പനാശാരിയുടെ മകൻ അനിൽകുമാർ (41) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അനിൽകുമാർ കൈപ്പുഴ കടവിൽ കുളിക്കാനിറങ്ങിയതാണ്. പന്തളം തൂക്കു പാലത്തിനു സമീപം ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ജഡം കണ്ടെത്തിയത്. അടൂർ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.