പത്തനംതിട്ട: എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ മലയാലപ്പുഴ മേഖലയിലെ ശാഖാ യോഗങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ളസ്ടു ക്ളാസുകളിൽ ഉന്നത വിജയം നേടിയവരെ 29ന് രാവിലെ 11ന് പൊതീപ്പാട് എസ്.എൻ.ഡി.പി യു.പി.എസിൽ അനുമോദിക്കും. കോന്നി മേഖലയിലെ ശാഖാ യോഗങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ളസ്ടു ക്ളാസുകളിൽ ഉന്നത വിജയം നേടിയവരെ 28ന് അനുമോദിക്കും. ഉച്ചയ്ക്ക് 2.3ന് കോന്നി എസ്.എൻ.ഡി.പി ശാഖാ ഹാളിലാണ് ചടങ്ങ്.