23-mt-college-tvla
തിരുവല്ല മാർത്തോമ കോളേജിൽ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡോ യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ നിർവ്വഹിക്കുന്നു

തിരുവല്ല: മാർത്തോമ കോളേജിൽ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡോ യുയാക്കീം മാർ കൂറിലോസ് തിരുമേനി നിർവഹിച്ചു. റൂസ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കോളേജ് ഓഫീസ് നവീകരിച്ചത്. ജില്ലയിലെ ആദ്യത്തെ കറൻസി രഹിത കോളേജാണ് തിരുവല്ല മാർത്തോമ്മ കോളേജ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഓഫീസ് സേവനങ്ങൾ ഉപയോഗിക്കുവാൻ കഴിയും. കോളേജ് പ്രിൻസിപ്പൽ ഡോ വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. കെ.ഇ.ഗീവറുഗീസ്, ഡോ.കെ.ടി.ഫിലിപ്പ്, അഡ്വ.വറുഗീസ് മാമ്മൻ, ജോൺ മാത്യു എന്നിവർ സംസാരിച്ചു.