തിരുവല്ല: തിരുവല്ല മാർത്തോമ്മാ കോളേജ് ഫിസിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സയൻസ് ഡേയുടെ ഭാഗമായി സെമിനാറും പ്രബന്ധ അവതരണവും സംഘടിപ്പിച്ചു. കേന്ദ്ര സർവകലാശാല കാസർഗോഡ് ഫിസിക്‌സ് വകുപ്പ് മേധാവിയും നാനോ ഗവേഷണ രംഗത്തെ വിദഗ്ധയുമായ ഡോ.സ്വപ്ന.എസ്. നായർ നാനോ സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകളെക്കുറിച്ച് പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു പ്രൊഫ.സന്തോഷ് ജേക്കബ്, ഡോ.ജോൺ ബർലിൻ, നരേന്ദ്രൻ എസ്.പി എന്നിവർ സംസാരിച്ചു.