 
ചെങ്ങന്നൂർ: ബാലഗോകുലം ചെങ്ങന്നൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ സമിതിയും പഠനശിബിരവും നടന്നു. ആർ.എസ്.എസ് വിഭാഗ് കാര്യാലയത്തിൽ നടന്ന പഠനശിബിരം ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക് പ്രസിഡന്റ് ഉമശർമ അദ്ധ്യക്ഷത വഹിച്ചു. മേഖലാ അദ്ധ്യക്ഷൻ എസ്. പരമേശ്വരൻ, മേഖല കാര്യദർശി എസ്.ശ്രീകുമാർ, ജില്ലാ സംഘടന കാര്യദർശി യു.എസ് അരവിന്ദ്, ജില്ലാ ഖജാൻജി അഖിൽ കുമാർ,ജില്ലസമിതി അംഗം കെ.ജി വിനോദ് എന്നിവർ പ്രഭാഷണം നടത്തി. പാഠ്യവസ്തു പരിചയം താലൂക് ഭഗിനി പ്രമുഖ സൗമ്യ അവതരിപ്പിച്ചു. ബാലഗോകുലം ചെങ്ങന്നൂർ താലൂക്ക് കാര്യദർശി എം.നിധീഷ് സംഘടന കാര്യദർശി സി.എസ് സുരേഷ്, സഹ കാര്യദർശി പി.പ്രശാന്ത്, താലൂക് ഖജാൻജി ആർ.രാജേഷ്, താലൂക്ക് ഭഗിനിപ്രമുഖ എസ് സൗമ്യ,സഹ ഭഗിനി പ്രമുഖ ആർ.രമ്യ,നിർവാഹക സമിതി അംഗങ്ങളായ ഹരികൃഷ്ണൻ, ആദർശ് കൃഷ്ണ, എം.യു ഹരികൃഷ്ണൻ, എന്നിവർ പങ്കെടുത്തു. താലൂക്കിലെ മണ്ഡലങ്ങളിൽ നിന്നയി പ്രവർത്തക സമിതി ഉപരി പ്രവർത്തകർ അടക്കം നിരവധിപേർ പങ്കെടുത്തു.