ആറന്മുള : നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള 15 പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ അവരുടെ പേരുകളിലൂടെ വരച്ച കോളേജ് വിദ്യാർത്ഥി അനുജ ഗ്രേസ് വർഗീസ് ഏഷ്യാബുക്ക് റെക്കാഡ്‌സിൽ ഇടംനേടി. 7 ദിവസങ്ങൾ കൊണ്ടാണ് ' അക്ഷരച്ചിത്ര 'ങ്ങളുടെ വര പൂർത്തിയാക്കിയത്. മാലക്കര തലക്കോട്ട് ജയിംസ്.ടി ജോർജിന്റെയും ഷേർലിയുടെയും മകളാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ അനുജ. വരച്ചെടുത്ത ഓരോ ചിത്രങ്ങളിലും പ്രധാനമന്ത്രിമാരുടെ പേരുകൾ 500 തവണയിലധികം ആവർത്തിക്കുന്നുണ്ട്. ചിത്രരചനയ്ക്ക് പുറമേ കഥയും കവിതകളും എഴുതാറുണ്ട് ഈ കൊച്ചു മിടുക്കി.