പത്തനംതിട്ട: ഹിസ്റ്ററി ഒഫ് ജോയ് എന്ന സിനിമ, സംവിധായകൻ വിനയൻ ആമസോണിലേക്ക് നൽകിയത് തന്റെ അനുവാദമില്ലാതെയാണെന്ന് ആരോപിച്ച് നിർമാതാവ് കലഞ്ഞൂർ ശശികുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ചിത്രത്തിൽ വിനയന്റെ മകൻ വിഷ്ണു വിനയ് ആയിരുന്നു നായകൻ. വിഷ്ണുവിനോടൊപ്പം ജയസൂര്യയെ അഭിനയിപ്പിക്കാം എന്ന് പറഞ്ഞെങ്കിലും ഷൂട്ടിംഗ് തുടങ്ങാൻ നാല് ദിവസം ഉള്ളപ്പോൾ ജയസൂര്യ എത്തില്ലെന്ന് പറഞ്ഞു. പിന്നീട് വിനയ് ഫോർട്ടാണ് അഭിനയിച്ചത്. ജയസൂര്യ ഇല്ലായിരുന്നുവെങ്കിൽ ചിത്രം നിർമിക്കാൻ തയാറാകില്ലായിരുന്നു. ജയസൂര്യ ഇല്ലെന്നത് സംവിധായകൻ ഇതു മറച്ചുവയ്ക്കുകയായിരുന്നു. ഗൾഫിലായിരുന്ന തന്റെ സമ്പാദ്യം മുഴുവനും സിനിമാ മേഖലയ്ക്കായി ചെലവഴിച്ച് ഇപ്പോൾ കടക്കാരനായി മാറിയിരിക്കുകയാണ്. ആദ്യ സിനിമ വൈറ്റ് ബോയ്‌സ് ഉദ്ദേശിച്ചത്ര വിജയം കണ്ടില്ല. വീടും സ്ഥലവും ജപ്തിഭീഷണിയിലാണെന്നും ശശികുമാർ പറഞ്ഞു. വിനയനിൽ നിന്ന് നീതി ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശശികുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.