ചെങ്ങന്നൂർ : പൂമല സർപ്പത്തിൽപടി കാളി ഈശ്വരികാവിൽ ഒരു മണ്ഡലകാലം പൂർത്തിയായതിന്റെ പ്രധാന പൂജകളും കലശങ്ങളും നൈവേദ്യ പൂജകളും ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കും 6ന് അഷ്ടദ്രവ്യഗണപതിഹോമം, 6.30ന് ഉഷഃപൂജ, പന്തീരടി പൂജ, 8ന് മൃത്യുഞ്ജയഹോമം, 10ന് കലശ പൂജ, 11ന് കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ, 7.15ന് പടിപ്പുര അടയ്ക്കൽ.