cpi
സി.​പി.​ഐ​ ​ദേ​ശീ​യ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​ബി​നോ​യ് ​വി​ശ്വം​ ​ നയി​ക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് അടൂരി​ൽ നൽകി​യ സ്വീകരണം

അടൂർ : വികസന മുന്നേറ്റ ജാഥയ്ക്ക് അടൂരിൽ ആവേശോജ്ജ്വലമായ വരവേൽപ്പ്. കോന്നിയിലെ സ്വീകരണത്തിന് ശേഷം ജാഥ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അടൂരിൽ എത്തിയത്. സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേർന്ന ജാഥയെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് നൂറ് കണക്കിന് പ്രവർത്തകർ എതിരേറ്റത്. കെ.എസ്.ആർ.ടി.സി കോർണറിൽ നടന്ന യോഗത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, എൽ.ഡി.എഫ് ഘടകക്ഷി നേതാക്കളായ തോമസ് ചാഴിക്കാടൻ എം.പി, വി.സുരേന്ദ്രൻപിള്ള, സാബു ജോർജ്ജ്, ജോർജ്ജ് അഗസ്റ്റിൻ, എ.പി. അബ്ദുൾ വഹാബ്, മാത്യു കോഴഞ്ചേരി, ഡോ.വർഗീസ് പേരയിൽ, സി. പി. എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ.ഉണ്ണികൃഷ്ണപിള്ള, കെ.അനന്തഗോപൻ, നഗരസഭാ ചെയർമാൻ ഡി.സജി, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, ടി.ഡി.ബൈജു, അടൂർ സേതു, ഏഴംകുളം നൗഷാദ്, ആർ.തുളസീധരൻ, പിള്ള, രാജൻ അനശ്വര, ഗോപിമോഹൻ ചെറുകര, അടൂർ നരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, ബീനാ പ്രഭ എന്നിവർ സംസാരിച്ചു.

ആഴക്കടലിൽ വിദേശ കപ്പലുകൾ
മീൻപിടിക്കില്ല :ബിനോയ് വിശ്വം

പത്തനംതിട്ട: എൽ.ഡി.എഫ് അധികാരത്തിൽ തുടരുന്ന കാലത്തോളം കേരളത്തിന്റെ ഭാഗമായ ആഴക്കടലിൽ നിന്ന് ഒരു വിദേശ കപ്പലും മീൻ പിടിക്കില്ലെന്ന് സി.പി.എെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദൻ മാസ്റ്ററും പറഞ്ഞു. വികസന മുന്നേറ്റയാത്രയുമായി എത്തിയ ഇരുവരും വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. മത്സ്യബന്ധന മേഖലയിൽ വിദേശ ശക്തികളെ സഹായിക്കുന്നത് തെറ്റാണെന്നാണ് എൽ.ഡി.എഫ് നയം. ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പിനി പ്രതിനിധികൾ മുഖ്യമന്ത്രിയോ കണ്ടോ ഇല്ലയോ എന്നത് വലിയ തർക്കവിഷയമാക്കേണ്ടതില്ല. മുഖ്യമന്ത്രിയെ കാണാനും നിവേദനം നൽകാനും പലരുമെത്തും. വികസന മുന്നേറ്റ ജാഥയിൽ പലരും നിവേദനം നൽകിയിട്ടുണ്ട്. എൽ.ഡി.എഫിന് തുടർഭരണം പ്രവചിക്കുന്ന പ്രീ പോൾ സർവെയെ മുഖവിലയ്ക്ക് എടുക്കുന്നില്ല. എൽ.ഡി.എഫിന് വലിയ മേൽക്കോയ്മയില്ലെന്നും യു.ഡി.എഫ് ഒപ്പത്തിനൊപ്പമുണ്ടെന്നും വരുത്തി തീർക്കുകയാണ് സർവേകൾ. എൽ.ഡി.എഫ് ബഹുദൂരം മുന്നേറുമെന്നാണ് വികസന മുന്നേറ്റ യാത്രയിൽ നിന്ന് മനസിലാകുന്നത്. പള്ളി തകർത്ത് ക്ഷേത്ര നിർമാണത്തെപ്പറ്റിയും ലൗ ജിഹാദിനെക്കുറിച്ചും പറഞ്ഞ് കേരളത്തിൽ വോട്ടു നേടാമെന്ന് ബി.ജെ.പി കരുതേണ്ടെന്ന് ബിനോയ് വിശ്വവും ഗോവിന്ദൻ മാസ്റ്ററും പറഞ്ഞു.

സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇടതുപക്ഷം മതങ്ങളുടെ മൂല്യങ്ങൾക്കൊപ്പം: ബിനോയ് വിശ്വം

അടൂർ : എല്ലാ മതങ്ങളുടെയും പവിത്രമായ മൂല്യങ്ങൾ ഇടതുപക്ഷം ഉൾക്കൊള്ളുന്നുണ്ടെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് അടൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ. എസ്. എസും എസ്. ഡി. പി ഐയും വെൽഫയർ പാർട്ടിയുമൊക്കെ ഉയർത്തുന്ന മതവീവ്രവാദ പ്രവർത്തനങ്ങളെ ഇടതുപക്ഷ പ്രസ്ഥാനം ശക്തമായി എതിർക്കും. മതസൗഹാർദ്ദത്തിന് ഒരുകോട്ടവും തട്ടാതിരിക്കാൻ എൽ.ഡി.എഫ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.