money

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ പുതിയ പ്രൈവറ്റ് ബസ്റ്റാന്റ് നിർമ്മാണത്തിനായി കെ.യു.ആർ.ഡി.എഫ്.സി യിൽ നിന്നും വായ്പ എടുത്ത ഇനത്തിൽ നഗരസഭ തിരിച്ചടയ്ക്കാനുള്ളത് 6,28,47,024 രൂപയെന്നു വിവരാവകാശ രേഖ.

വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷക്ക് നഗരസഭാ വിവരാവകാശ ഉദ്യോസ്ഥനിൽ നിന്ന് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.

കടമായി എടുത്ത 4, 35,67,423 രൂപയിൽ പലിശ സഹിതം 7,85,22,075 രൂപ തിരികെ അടച്ചു. 2016 ജൂലൈ മാസം 77,35,600 രൂപ അടച്ചതിനു ശേഷം നാളിതുവരെ യാതൊരു തുകയും ഈ ഇനത്തിൽ ഒടുക്കിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു