block
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന സെമിനാര്‍ മാത്യു റ്റി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയ്ക്ക് രൂപം നൽകുന്നതിനുള്ള വികസന സെമിനാർ മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ. തോമസ് മാർഗരേഖ നിർദ്ദേശങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ.അച്ചൻകുഞ്ഞ്, അരുന്ധതി അശോക്, മെമ്പർമാരായ സോമൻ താമരച്ചാലിൽ,അനു സി.കെ.,വിശാഖ് വെൺപാല,രാജലക്ഷ്മി കെ.എസ്., ജിനു തോമ്പുംകുഴി, ലിജി ആർ.പണിക്കർ, വിജി നൈനാൻ, സെക്രട്ടറി അഷീഷ് ജി.എസ് എന്നിവർ സംസാരിച്ചു.