കോന്നി : എൽ.ഡി.എഫ് വികസന മുന്നേ​റ്റ ജാഥക്ക് കോന്നിയിൽ ആവേശോജ്വല സ്വീകരണം.കോന്നി മണ്ഡലത്തിന്റെ അതിർത്തിയായ കുമ്പഴയിൽ എത്തിയ ജാഥയെ അഡ്വ കെ.യു ജനീഷ്‌കുമാർ എം.എൽ.എ,എ .ദീപു കുമാർ,സംഗേഷ് ജി.നായർ എന്നിവർചേർന്ന് സ്വീകരിച്ചു. തുടർന്ന് ഡി.വൈ.എഫ്.ഐ,​ ഐ.വൈ.എഫ് ന്റെയും യുവജന നേതാക്കൾ അണിനിരന്ന നൂറുകണക്കിന് ബൈക്ക് റാലിയുടെ അകമ്പടിയോടെ കോന്നി മുല്ലക്കൽ മൈതാനിയിലേക്ക് എത്തിച്ചു. തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ,എൽ.ഡി.എഫ് കൺവീനർ പി.ജെ.അജയകുമാർ,അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ,ശ്യാം ലാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് വേദിയുടെ സമീപത്ത് കാത്ത് നിന്നത്. യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ,ജില്ലാ അസിസ്​റ്റന്റ് സെക്രട്ടറി മലയാലപുഴ ശശി, കോന്നി മണ്ഡലം അസിസ്​റ്റന്റ് സെക്രട്ടറി കെ. രാജേഷ്,ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എം.പി മണിയമ്മ,സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ, സംസ്ഥാന കമ്മി​റ്റി അംഗം ആർ.ഉണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു, എൽ.ഡി.എഫ് നേതാക്കളായ അഡ്വ.കെ അനന്തഗോപൻ, പ്രൊഫ.കെ. മോഹൻകുമാർ,എബ്രഹാം വാഴയിൽ,കരിമ്പനാക്കുഴി ശശിധരൻ നായർ,രാജു നെടുവമ്പുറം,സോമൻ പാമ്പായിക്കോട്,രാമചന്ദ്രൻപിള്ള,അമ്പിളി വർഗീസ്,സണ്ണി ജോർജ്ജ്,വർക്കല രവികുമാർ,എം വി മാണി,തോമസ്സ് ചാഴികാടൻ തുടങ്ങിയവർ പ്രസംഗിച്ചു.