തിരുവല്ല: കെ.എസ്.ആർ.ടി.സിയിൽ പുതിയ കമ്പനി രൂപീകരിച്ച് സ്വകാര്യവത്ക്കരിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ടി.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് പൊതു പണിമുടക്ക് നടത്തും. പണിമുടക്കിന് മുന്നോടിയായി തിരുവല്ലയിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. സുധീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളായ സന്തോഷ്‌ കുര്യൻ, ബാലസുന്ദര പണിക്കർ, എം.ജി രാജപ്പൻ , പി.പി.അച്ചൻ കുഞ്ഞ്, ഷിജു പി.എ, അജി തമ്പാൻ,ബിജിമോൻചാലാക്കേരി, വിശാഖ് വെൺ പാല, അജി ടി.കെ എന്നിവർ പ്രസംഗിച്ചു.