തിരുവല്ല: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, പഴയ പെൻഷൻപദ്ധതി പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ 25ന് സർക്കാർ ജീവനക്കാർ സംസ്ഥാന വ്യാപകമായി നടത്തുന്ന കൂട്ടധർണയുടെ പ്രചരണാർത്ഥം തിരുവല്ല റവന്യൂ ടവറിന് സമീപം കോർണർ യോഗം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം.ഹാജിറ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ഓമന കെ.ഒ.അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജി.ബിനുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജി.അനീഷ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.പ്രവീൺ, ഏരിയ സെക്രട്ടറി ബി.സജീഷ്, ജോയിന്റ് സെക്രട്ടറി ബിജു.ഡി എന്നിവർ സംസാരിച്ചു.