അയിരൂർ: എസ്.എൻ.ഡി.പി.യോഗം 96 കൈതക്കോടി ശാഖയുടെ 91മത് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എസ്.സുഗതൻ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി പി.എൻ.വിജയൻ (പ്രസിഡന്റ്), ബിജു പി.ജെ.(വൈസ് പ്രസിഡന്റ്), ബിപിൻ രാജ് (സെക്രട്ടറി) രമണി സതീശൻ, അഞ്ജന രാജേഷ്, പുഷ്പ ശശികുമാർ,പ്രമോദ് പി.ആർ, ബിനു പി.ടി, ശശിധരൻ, ബിജു പി.വി, (കമ്മിറ്റി അംഗങ്ങൾ) രവീന്ദ്രൻ, സുമതി കൃഷ്ണൻ, ഉഷ ആനന്ദ്, (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.