തിരുവല്ല: ഇരവിപരൂർ പഞ്ചായത്തിന്റെ 2021-22 ലെ ബഡ്‌ജറ്റിന് പഞ്ചായത്ത് കമ്മിറ്റി യോഗം അംഗീകാരം നൽകി. 12,18,02,603 രൂപ വരവും 11,69,95,000 രൂപ ചെലവും 48,07,603 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്‌ പഞ്ചായത്ത് വൈസ് പ്രഡിഡന്‍റ് കെ.കെ വിജയമ്മയാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബഡ്ജറ്റിൽ കൃഷിയ്ക്കും മൃഗസംരക്ഷണത്തിനുമായി 1.18 കോടി രൂപ വകയിരുത്തി. ഭവനനിർമ്മാണത്തിനായി 50 ലക്ഷവും വൃദ്ധരുടെ ക്ഷേമത്തിന് 10.75 ലക്ഷവും ശുചിത്വത്തിന് 16 ലക്ഷവും പട്ടികജാതി ക്ഷേമത്തിന് 50 ലക്ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.