തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2021-22 ലെ ബഡ്‌ജറ്റ്‌ വൈസ് പ്രസിഡന്റ് സൈലേഷ് കുമാർ അവതരിപ്പിച്ചു. 11.21 കോടി രൂപ വരവും 11.12 കോടി ചെലവും 9.34 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്‌ജറ്റ്. ഉൽപ്പാദനമേഖലയിൽ കൃഷിക്കും മൃഗസംരക്ഷണത്തിനും ഉൾപ്പെടെ 39 ലക്ഷവും സേവന മേഖലയിൽ ഭവനനിർമാണം, ദാരിദ്ര്യ ലഘൂകരണം, പട്ടികജാതി വികസനം ഉൾപ്പെടെ 2.35 കോടിയും പശ്ചാത്തല മേഖലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം ഉൾപ്പെടുത്തി 1.97 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.