പന്തളം: തുമ്പമൺ ഗ്രാമപഞ്ചായത്തിൽ 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 7,93,14,107 രൂപ വരവും, 7,78,73,800 രൂപ ചിലവും, 14,40,307 രൂപ മിച്ചവുമുള്ള ബജറ്റാണ് പ്രസിഡന്റ് റോണി സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് സമതി യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് അവതരിപ്പിച്ചത്. ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനുമാണു ബഡ്ജറ്റിൽ മുൻഗണന. സേവന മേഖലയ്ക്ക് 2,40,31,000 രൂപയും കുടിവെള്ളത്തിനു 10,01,600 രൂപയും, ശുചിത്വത്തിന് 2,00,000 രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉല്പാദനമേഖലയ്ക്കായി മാറ്റി വച്ചിട്ടുള്ള 40,15,000 രൂപയിൽ കൃഷി അനുബന്ധ മേഖലയ്ക്ക് 12,50,000 രൂപ. പച്ചക്കറിക്ക് 2,50,000 രൂപ, കിഴങ്ങ് വിളകൾക്ക് 2,50,000 രൂപ. കന്നുകുട്ടി പരിപാലനം 3,50,000 രൂപ, മൃഗ സംരക്ഷണം 1,95,000 രൂപ, ക്ഷീരവികസനം 10,00,000 രൂപയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.