24-pravasi-membership
അംഗത്വവിതരണത്തിന്റെ പന്തളം ഏരിയതല ഉദ്ഘാടനം റോസി മാത്യൂവിന് ആദ്യ അംഗത്വം നല്കി കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ. ജി. ചന്ദ്രഭാനു നിർവ്വഹിക്കുന്നു

പന്തളം : കേരള പ്രവാസി സംഘത്തിന്റെ അംഗത്വ വിതരണം പന്തളം ഏരിയയിൽ ആരംഭിച്ചു.അംഗത്വ വിതരണത്തിന്റെ പന്തളം ഏരിയതല ഉദ്ഘാടനം റോസി മാത്യൂവിന് ആദ്യ അംഗത്വം നല്കി കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.ജി.ചന്ദ്രഭാനു നിർവഹിച്ചു. പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് എ.ഷാ കോടാലിപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. കേരള പ്രവാസി സംഘം പന്തളം ഏരിയ കമ്മിറ്റി ഭാരവാഹികളായ കെ.എച്ച്.ഷിജു, പന്തളംശ്യാം,കെ.ആർ.പ്രഭാകരൻ,ലൈല ഷാഹുൽ എന്നിവർ സംസാരിച്ചു .