പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രത്തിലെ ദശാവതാര ചാർത്ത് തുടങ്ങി മാർച്ച് 2ന് സമാപിക്കും. ആയില്യംപൂജ വെളളിയാഴ്ചയും ,ചോതി മഹോത്സവം മാർച്ച് 3നും നടക്കും. ക്ഷേത്രതന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതിരിയുടെയും ശ്രീനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ഹരികൃഷ്ണൻ എമ്പ്രാന്തിരിയുടെയും, കീഴ്ശാന്തി ശങ്കരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 11ന് അവതാര ചാർത്ത്. ഇന്ന് രാവിലെ 11ന് നരസിംഹാവതാര ചാർത്ത്, നാളെ, വാമനാവതാര ചാർത്ത്, 26ന് പരശുരാമാവതാര ചാർത്ത് ,ഉച്ചയ്ക്ക് 2ന് ആയില്യംപൂജ,27ന് ശ്രീരാമാവതാര ചാർത്ത്, 28ന് ബലരാമാവതാര ചാർത്ത്, മാർച്ച് 1ന് ശ്രീകൃഷ്ണ അവതാര ചാർത്ത്, 2ന് മോഹിനി അവതാര ചാർത്ത്, ചോതിമഹോത്സവമായ മാർച്ച് 3ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, 10ന് നവകം, 11ന് ശ്രീഭൂതബലി, 12.10ന് മഹാവിഷ്ണു അവതാര ചാർത്ത്, 4ന്ചാർത്ത് ദർശനം, 4.30 ന് എഴുന്നെള്ളിപ്പ്, 7ന് മേജർസെറ്റ് പഞ്ചവാദ്യം, 8.30 ന് സേവ.