കോട്ടമൺപാറ: ലോക് ഡൗൺ ഇളവുകൾ വരുത്തി നാളുകൾ കഴിഞ്ഞിട്ടും കോട്ടമൺപാറക്കാർക്ക് പുറത്തേക്ക് പോകാൻ കഴിയുന്നില്ല. ബസുകൾ കോട്ടമൺപാറയ്ക്ക് വരാത്തതാണ് കാരണം. കെ.എസ്.ആർ.ടി.സി ലോക്ഡൗണിന് മുൻപ് വരെ കോട്ടമൺപാറ വഴി ആങ്ങമൂഴിക്ക് സർവീസ് നടത്തിയിരുന്നു. ബസ് സർവീസ് പുനരാരംഭിച്ചിട്ടും കോട്ടമൺപാറയിൽ എത്തുന്നില്ല. പെരുനാട്, ചിറ്റാർ, സീതത്തോട് വഴി ആങ്ങമൂഴിക്ക് രാവിലെയും വൈകിട്ടുമുണ്ടായിരുന്ന ബസുകൾ കോട്ടമൺപാറയിൽ എത്തുമായിരുന്നു. ഇവിടെ നിന്ന് ഓട്ടോറിക്ഷകളിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് അടുത്ത ജംഗ്ഷനായ സീതത്തോട്ടിലെത്തുന്നത്. കോട്ടമൺപാറയ്ക്ക് ഉടനെ സർവീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.