24-mlpy-vikasana-seminar
ഗ്രാമപഞ്ചായത്തിലെ 2021-2022 വർഷത്തെ വികസന സെമിനാർ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 2021-2022 വർഷത്തെ വികസന സെമിനാർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഡേവിഡ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലൈല അലക്‌സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ബിന്ദു മേരി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സാം പട്ടേരിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതു ജി.നായർ പഞ്ചായത്ത് അംഗങ്ങളായ വിദ്യമോൾ എസ്.പ്രകാശ് കുമാർ വടക്കേമുറി, ബിജു നൈനാൻ പുറത്തൂടൻ, റോസമ്മ ഏബ്രഹാം,സുരേഷ് ബാബു, ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണൻകുട്ടി, രോഹിണി ജോസ്, ജോൺ തോമസ് പണിക്കമുറിയിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കുര്യൻ പി.ജോർജ്, ബിന്ദു മനോജ്, പഞ്ചായത്ത് സെക്രട്ടറി വിദ്യാധരൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി സാം കെ.സലാം,ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.