vegi
സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല അവാർഡ് വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു.

അടൂർ: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കിവരുന്ന സമഗ്ര പച്ചക്കറികൃഷി വഴി വിഷ രഹിത പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുകയാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. 2020ൽ ജില്ലയിലെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പച്ചക്കറി കർഷകർ, ക്ലസ്റ്ററുകൾ, പ്രോജക്ട് അടിസ്ഥാനത്തിൽ കൃഷി ചെയ്ത സ്ഥാപനങ്ങൾ, ഓണത്തിന് ഒരു മുഴം പച്ചക്കറി പദ്ധതി, കൃഷി ഉദ്ദ്യോഗസ്ഥർ എന്നിവർക്കുള്ള ജില്ലതല അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. വീണ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻൻ്റ് ആർ.തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് എം. പി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, കൃഷി അസിസ്റ്റൻറ് ഡയറക്റ്റർ (മാർക്കറ്റിംഗ്) മാത്യു ഏബ്രഹാം, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീബ കെ.എസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, മനു ജോർജ്ജ് മത്തായി, തുടങ്ങിയവർ സംസാരിച്ചു.