 
പത്തനംതിട്ട : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കൺവെൻഷൻ തിരുവല്ല അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിജു വർക്കി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സുധ സുരേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, അബ്ദുൾ റഹിം മാക്കാർ, ജില്ലാ ട്രഷറർ ജയപ്രകാശ്, എസ് ഷാജഹാൻ സംസ്ഥാന കമ്മിറ്റി അംഗം റജിന സലിം എന്നിവർ സംസാരിച്ചു.അനധികൃതമായ വഴിയോര കച്ചവടം നിയന്ത്രിക്കാൻ വേണ്ട നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള കൃതജ്ഞത പറഞ്ഞു.