
റാന്നി : നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതായി രാജു എബ്രഹാം എം.എൽ.എ പറഞ്ഞു.
(റോഡുകളുടെ പേരും അനുവദിച്ച തുകയും ലക്ഷത്തിൽ)
നാറാണംമൂഴി പഞ്ചായത്തിലെ ഇടമുറി ലക്ഷംവീട് കോളനി റോഡിൽ പാലം നിർമാണം (27.02), പഴവങ്ങാടി പഞ്ചായത്തിലെ വരിക്കോലി പടി അംഗനവാടി റോഡ് കോൺക്രീറ്റിംഗ് (10), കോട്ടാങ്ങൽ പഞ്ചായത്തിലെ ഇലക്ട്രിസിറ്റി ഓഫീസ് - പടികലവറ ശേരിൽ വെട്ടിക്കൽ മാർക്കറ്റ് റോഡ് കോൺക്രീറ്റിംഗ് (25), കൊറ്റനാട് പഞ്ചായത്തിലെ പാറക്കാട്ട് പടി കാവുംപടി ചരിവു കാല എസ് സി കോളനി റോഡ് പുനരുദ്ധാരണം (10), ചെറുകോൽ പഞ്ചായത്തിലെ ചാക്ക പാലം വയലത്തല റോഡ് നിർമ്മാണം (10), അയിരൂർ പഞ്ചായത്തിലെ പുത്തേഴം റോഡിന്റെ പറമ്പിൽ പടി താഴമൺ ഭാഗം നിർമ്മാണം (15), പഴവങ്ങാടി പഞ്ചായത്തിലെ ചിറക്കൽപ്പടി പനവേലിപ്പടി അഞ്ചുകുഴി വാഴേപ്പടി, കാഞ്ഞിരത്താമല ഷാരോൺ പടി റോഡ് നിർമ്മാണം (10), അങ്ങാടി പഞ്ചായത്തിലെ നസ്രേത്ത് പള്ളിപ്പടി ചരുവിൽ പടി റോഡ് സംരക്ഷണഭിത്തി (10), വെച്ചൂച്ചിറ പഞ്ചായത്തിലെ സി.എസ്.ഐ പള്ളിപ്പടി - പുളിക്കൽ റോഡ് കോൺക്രീറ്റിംഗ് (17).