പത്തനംതിട്ട: സർവീസിൽ അഞ്ച് വർഷം തികഞ്ഞ ജൂനിയർ അദ്ധ്യാപകർക്ക് സീനിയർ അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകണമെന്ന് എച്ച്.എസ്.എസ്.ടി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. അസോ.ജില്ലാ പ്രസിഡന്റ് ജിജി ടോം മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം.ജോർജ്ജ്, ട്രഷറർ സന്തോഷ് കുമാർ, മുൻ ജനറൽ സെക്രട്ടറി ഡോ.സാബു ജി.വർഗീസ്, ജില്ലാ സെക്രട്ടറി കെ.ഹരികുമാർ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം വിനോദ് കുമാർ, പ്രമോദ്, സുരേഷ് കുമാർ, ബേബി, തോമസ് ഏബ്രഹാം, ടെന്നി വർഗീസ്, ജോസ് പോൾ എന്നിവർ പ്രസംഗിച്ചു. വിരമിച്ച പ്രിൻസിപ്പൽമാരെ യോഗം ആദരിച്ചു.