പത്തനംതിട്ട: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടുപ്പ് കൂട്ടി സമരം നടത്തി. നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. .ലോക്കൽ കമ്മിറ്റി അംഗം പ്രസാദ് അദ്ധ്യഷനായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ്റ് കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗം എസ്.മീരാസാഹിബ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻസിൽ അഹമ്മദ്,അനില അനിൽ, ശരത് ശശിധരൻ, ഗീവർഗീസ് പാപ്പി,നെൽസൺ,തോമസ് പി ചാക്കോ,സുരേഷ്,രാഹുൽ സുരേഷ്,എം ജെ രവി, പി കെ അനീഷ്,പി.കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ.അബ്ദുൾ മനാഫ് സ്വാഗതവും, മോഹനൻ നന്ദിയും രേഖപ്പെടുത്തി.