kodi
​ ​മ​ല​യാ​ല​പ്പു​ഴ​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ​ ത​ന്ത്രി​ ​അ​ടി​മു​റ്റ​ത്ത് ​ മ​ഠം​ ​പ​ര​മേ​ശ്വ​ര​ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ കാ​ർ​മ്മി​ക​ത്വത്തി​ൽ കൊടി​യേറ്റുന്നു

മലയാലപ്പുഴ: ദേവീസ്തുതികളും വായ്ക്കുരവകളും വാദ്യമേളങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. രാത്രി 7.10 നും 7.30 നും മധ്യേ തന്ത്രി അടിമുറ്റത്ത് മഠം പരമേശ്വരഭട്ടതിരിപ്പാട് മുഖ്യകാർമ്മികനായിരുന്നു. മേൽശാന്തി അനിൽ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. അറുകാലിൽ സച്ചിദാനന്ദനും സംഘവുമവതരിപ്പിച്ച പഞ്ചവാദ്യവും അരങ്ങേറി.രാവിലെ 9 ന് പൊങ്കാലയ്ക്ക് തന്ത്രി പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകർന്നു. 10ന് പൊങ്കാല സമർപ്പണം നടന്നു.