 
പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടും സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിനെ എതിർത്തും കെ. എസ്.ടി എംപ്ലോയീസ് സംഘും ടി.ഡി.എഫും ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് സർവ്വീസുകളെ ബാധിച്ചു.
കെ. എസ്. ടി. എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. എസ്. രഘുനാഥ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർക്കൊപ്പം കെ.എസ്.ആർ.ടി.സി യിലും ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എംപ്ലോയീസ് സംഘ് പത്തനംതിട്ട ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യമുനാ ദേവി, ജില്ലാ ട്രഷറർ ആർ. വിനോദ് കുമാർ, ബി.കെ.ബാനർജി, ജി. മനോജ് എന്നിവർ സംസാരിച്ചു.