
വളളിക്കോട് : ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന നിർമാണത്തിനും കൃഷിക്കും പ്രാധാന്യം നൽകി കൊണ്ടുളള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോൺ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷനായിരുന്നു..
19 കോടി രൂപ വരവും 18.43 കോടി രൂപ ചെലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 2.44 കോടി രൂപയും), ഭവന നിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 2.75 കോടി രൂപയും കാർഷിക മേഖലയ്ക്ക് 58 ലക്ഷം രൂപയും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുളള ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 43 ലക്ഷം രൂപയും, മാലിന്യ സംസ്‌കരണ പദ്ധതികൾക്കായി 40 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയും കായിക വിനോദ മേഖലയ്ക്ക് 15 ലക്ഷം രൂപയും വനിതാ ക്ഷേമപദ്ധതികൾക്കായി 20 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തിലെ എം.എൻ ലക്ഷം വീടുകൾ ഒറ്റവീടുകളാക്കുന്നതിന് ബഡ്ജറ്റിൽ തുക മാറ്റിവച്ചതായി വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.