
പത്തനംതിട്ട : ജില്ലാ വികസന സമിതി യോഗം ഈ മാസം 27 ന് രാവിലെ 11 ന് ഓൺലൈനായി ചേരും. എല്ലാ വകുപ്പുകളും പദ്ധതി പുരോഗതി റിപ്പോർട്ട് പ്ലാൻ സ്‌പെയ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോട്പ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം. ജില്ലാതല ഉദ്യോഗസ്ഥർ ഈ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം. മീറ്റിംഗ് ഐ.ഡി പിന്നീട് അറിയിക്കും.