 
പന്തളം: സ്‌കൂട്ടറിന്റെ പിൻസീറ്റിൽ യാത്രചെയ്യുമ്പോൾ റോഡലേക്ക് വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ മരിച്ചു. മുടിയൂർക്കോണം ചേരിക്കൽ പുത്തൻകുറ്റി കിഴക്കേതിൽ ശിവരാമന്റെ ഭാര്യ വിലാസിനി ശിവരാമനാ(53)ണ് മരിച്ചത്. ഫെബ്രുവരി 12ന് വൈകീട്ട് ഏഴിന് കുന്നിക്കുഴി, പൂളയിൽചേരിക്കൽ റോഡിലാണ് അപകടം. കേരളാ സാധുജന പരിപാലനയോഗം മാവേലിക്കര യൂണിയൻ സെക്രട്ടറിയാണ് വിലാസിനി. മക്കൾ: വിശാൽ, വിനില. മരുമകൻ: പ്രകാശ്. സംസ്‌കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.