
പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 10,36,488 വോട്ടർമാർ. 5,44,965 സ്ത്രീകളും 4,91,519 പുരുഷൻമാരും നാല് ട്രാൻസ്ജൻഡറുകളും പട്ടികയിൽ ഉൾപ്പെടുന്നു.
കൂടുതൽ ആറൻമുളയിൽ,
കുറവ് റാന്നിയിൽ
ആറന്മുള നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. കുറവ് റാന്നിയിലും.
ആറന്മുളയിൽ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാൻസ്ജൻഡറും ഉൾപ്പടെ 2,33,365 വോട്ടർമാരാണുള്ളത്.
തിരുവല്ല നിയോജക മണ്ഡലത്തിൽ 1,09,218 സ്ത്രീകളും 99,490 പുരുഷൻമാരും ഉൾപ്പടെ 2,08,708 വോട്ടർമാരും. അടൂർ നിയോജക മണ്ഡലത്തിൽ 1,08,567 സ്ത്രീകളും 95,168 പുരുഷൻമാരും രണ്ട് ട്രാൻസ്ജൻഡർ വോട്ടർമാരും ഉൾപ്പെടെ 2,0,3737 വോട്ടർമാരാണുള്ളത്.
കോന്നിയിൽ 1,05,769 സ്ത്രീകളും 94,441 പുരുഷൻമാരും ഉൾപ്പടെ 2,00,210 വോട്ടർമാരും റാന്നിയിൽ 98,451 സ്ത്രീകളും 92,016 പുരുഷൻമാരും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ 1,90,468 വോട്ടർമാരുമാണ് നിലവിലുള്ളത്.
തിരഞ്ഞെടുപ്പ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതിയിലാകും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
നിലവിൽ ജില്ലയിൽ 80 വയസിന് മുകളിലുള്ള 38,692 പേരും, 2250 പ്രവാസികളും, അംഗപരിമിതരായ 12,586 പേരും പട്ടികയിൽ ഉൾപ്പെടുന്നു.
വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനുള്ളവർക്കും പേര് ഒഴിവാക്കാനുള്ളവർക്കും തിരുത്തലുകൾ വരുത്താനുള്ളവർക്കും ഇപ്പോൾ www.nvsp.in എന്ന വൈബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.