തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. രാവിലെ ഏഴുമുതൽ നാരായണീയ പാരായണം വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ് (കൊവിഡ് ചട്ടങ്ങൾ പാലിച്ച് ക്ഷേത്രത്തിന് മുന്നിലെ പുത്തൻകുളത്തിൽ ആചാരപ്രകാരം ചടങ്ങുകൾ നടക്കും). 5.30ന് കൊടിയിറക്ക്. ഏഴിന് ആറാട്ട് വരവ് സേവാ, തിരുമുമ്പിൽ വേല, കരിമരുന്ന് പ്രയോഗം. 9ന് സംഗീതസദസ് - എൻ.ജെ.നന്ദിനി. 12ന് കഥകളി - സന്താനഗോപാലം.